ഫിയാന ഫാള്‍ പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ധനവില പ്രതിഷേധത്തെ തുടർന്ന് പാർട്ടിയിലെ ചില യുവ ടിഡിമാർ അദ്ദേഹത്തിന്റെ നേതൃത്വം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിമാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഈ വിമർശനങ്ങളെ തുടർന്നാണ് മാർട്ടിൻ നേതൃസ്ഥാനത്തുനിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കിയത്. വെറും ഒന്നര വർഷം മുമ്പ് മാത്രമാണ് അദ്ദേഹം നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂർത്തിയാക്കി അടുത്ത തെരഞ്ഞെടുപ്പിൽ താനെ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പാർട്ടി പരിപാടിയിൽ തനിക്ക് നല്ല വരവേല്പ്പുണ്ടായെന്നും, ആഴ്ചയിൽ ഏഴ് ദിവസം ജനങ്ങളോടൊപ്പം ചിലവിടുന്നയാളാണെന്നും മാർട്ടിൻ പറഞ്ഞു. പാർട്ടിയിൽ തുടരുമെന്നും കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു. 1989-ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹത്തിന് മോശം സമയങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Sathyam Online







