ചെന്നൈ: മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് അഞ്ചുമാസം ജയിൽവാസം അനുഭവിച്ച യുവാവ് ജാമ്യത്തിൽ പുറത്തിറങ്ങി. തഞ്ചാവൂരിൽ അധ്യാപികയായിരുന്ന കാവ്യ (26)യെ പ്രണയവൈരാഗ്യത്തിൽ വെട്ടിക്കൊന്നു. കാവ്യയുടെ വിവാഹനിശ്ചയ ഫോട്ടോ അയച്ചുകൊടുത്തതിനെ തുടർന്ന് പ്രകോപിതനായ പ്രതി അജിത് കുമാർ (26) നവംബറിൽ കാവ്യയെ വെട്ടിക്കൊന്നു. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ അജിത് കുമാറിനെ കാവ്യയുടെ പിതാവ് പുണ്യമൂർത്തി (55) തന്റെ ബന്ധുക്കളോടൊപ്പം വീട്ടിൽ കയറി വെട്ടിക്കൊന്നു.

ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിൽ അജിത് കുമാർ ഉറക്കത്തിൽ വെട്ടിക്കൊല്ലപ്പെട്ടു. പുണ്യമൂർത്തിയും മൂന്ന് ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അമ്മപ്പേട്ട പോലീസ് സ്റ്റേഷനിൽ ചോരപുരണ്ട വടിവാളുകളുമായി ഇവർ കീഴടങ്ങുകയായിരുന്നു.

Photo and News Source: Janmabhumi