ഡബ്ലിനിൽ നടന്ന ബിഷപ്പ് കൗൺസിലിന്റെ യോഗത്തിൽ അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ അനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ അസൈലം ആന്റ് മൈഗ്രേഷൻ ഉടമ്പടിയുടെ ഭാഗമായ പുതിയ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ആക്ടിനെ വിമർശിച്ചു. ഈ നിയമം ഫെയർനെസ്സിനേക്കാൾ ഫേംനെസ്സിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ബിഷപ്പുമാർ അഭിപ്രായപ്പെട്ടു. കുട്ടികളെ തടങ്കലിൽ വയ്ക്കുന്നതിനെതിരെ കടുത്ത വിമർശനമുയർന്നു. മനുഷ്യാവകാശ നിയമം ലംഘിക്കുന്ന ഈ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ബിഷപ്പ് ചെയർമാൻ അലൻ മക്ഗക്കിയൻ വ്യക്തമാക്കി.

അഭയാർത്ഥികളുടെ അതിര്‍ത്തി നടപടിക്രമങ്ങളിലും പ്രായപരിധി നിര്‍ണ്ണയിക്കുന്നതിലും വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഫാമിലി റീ യൂണിഫിക്കേഷൻ നിയന്ത്രണങ്ങളും ശക്തമായി വിമർശിച്ചു. നിയമം നീതിയെ വിലയ്‌ക്കെടുത്ത് ദൃഢതയ്ക്ക് അമിത ഭാരം നൽകുന്നുവെന്നും ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ചു.

Photo and News Source: Sathyam Online