കൊൽക്കത്ത: ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയതോടെ തോൽവി ഭയന്ന് തൃണമൂല്‍ കോൺഗ്രസ് സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചു വിട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കേയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അനുവാദത്തോടെ പ്രവർത്തകർ അക്രമം നടത്തിയത്.

ഹൗറ, ഭവാനിപ്പൂർ, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ടായത്. കഴിഞ്ഞ ദിവസം ബിജെപിയുടെ റോഡ് ഷോകളിൽ തൃണമൂല്‍ പ്രവർത്തകർ ആക്രമണം നടത്തി. നിരവധി ബിജെപി പ്രവർത്തകര്‍ക്ക് കല്ലേറിലും മറ്റും പരിക്കേറ്റു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലും പ്രവർത്തകര്‍ക്ക് പരിക്കേറ്റു.

തൃണമൂലിന്റെ ഈ അക്രമ പ്രവണതയെ വിമർശിച്ചുകൊണ്ട് ബിജെപി നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്ത് നിയമനിർവ്വഹണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് അഭ്യർത്ഥിച്ചു.

Photo and News Source: Janmabhumi