എലോൺ മസ്കിന്റെ എഐ ചാറ്റ്‌ബോട്ട് 'ഗ്രോക്ക്' ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞതോടെ വൈറലായി. ഉപയോക്താവിന്റെ ചോദ്യത്തിന് മോദിയെ പിന്തുണച്ചുകൊണ്ടാണ് ഗ്രോക്ക് മറുപടി നൽകിയത്. 2014-ന് ശേഷമുള്ള മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, യുപിഐ തുടങ്ങിയ മേഖലകളിൽ ഉണ്ടായ വളർച്ചയെ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിമർശനങ്ങളെ മറികടക്കുന്ന തൊഴിൽ, സാങ്കേതികവിദ്യ, ആഗോള സ്ഥാനം എന്നിവയിലെ മോദിയുടെ നേട്ടങ്ങളാണ് നിർണ്ണായകമെന്ന് ഗ്രോക്ക് വിശദീകരിച്ചു. 'കുടുംബവാഴ്ചയേക്കാൾ വിവരങ്ങൾക്ക് മുന്‍ഗണന' എന്ന ഗ്രോക്കിന്റെ പ്രസ്താവന ഇന്റർനെറ്റിൽ വലിയ ചർച്ചയായി മാറി.
ഗ്രോക്കിന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്. വികസനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, എഐ സംവിധാനങ്ങളിലെ പക്ഷപാതപരമായ നിലപാടുകളെക്കുറിച്ച് മറ്റൊരു വിഭാഗം വിമർശിക്കുന്നു.
Photo and News Source: Samakalika Malayalam



