കുവൈത്ത് സിറ്റിയിൽ മെയ് 1-ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് വോയ്സ് കുവൈത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടക്കുന്നു.

വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷനും (വോയ്സ് കുവൈത്ത്) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ കുവൈത്ത്) സംയുക്തമായി നടത്തുന്ന ഈ ക്യാമ്പിൽ "രക്തദാനം ജീവദാനം" എന്ന സന്ദേശം നൽകുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/rDhigYFpiQCeYxv56 എന്ന ലിങ്കിലോ ഫ്ലയറിലെ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്തോ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വാഹന സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 60340645, 99364310, 65019655, 90068125 എന്നീ ഫോണുകളിൽ ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Sathyam Online