മണ്ണാർക്കാട് നഗരമധ്യത്തിൽ നടന്ന കാർ തട്ടിയെടുക്കൽ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശിയായ കുഞ്ഞുമൊയ്തീൻ, അവറാൻ, ഷഫീഖ്, അലനല്ലൂർ സ്വദേശി അഫ്സൽ, നൗഫൽ എന്നിവരാണ് പ്രതികൾ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മണ്ണാർക്കാട്-കോങ്ങാട് ടിപ്പു സുൽത്താൻ റോഡിൽ പാറപ്പുറത്തിനടുത്താണ് സംഭവം നടന്നത്.
നെല്ലിപ്പുഴയിലെ തിയറ്ററിൽ നിന്ന് സിനിമ കാണാനെത്തിയ കുടുംബം മടങ്ങുകയായിരുന്നു. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ പ്രതികൾ നഗരത്തോട് ചേർന്ന വിജനപ്രദേശത്ത് വച്ച് വാഹനം തടഞ്ഞു. ചിറക്കൽപ്പടി സ്വദേശി കഞ്ഞിച്ചാലിൽ അബ്ദുൽ നാസറിന്റെ മക്കളായ മുഹമ്മദ് ജസീൽ (18), മുഹമ്മദ് ജിഷാൻ (6), കാർ ഓടിച്ചിരുന്ന സുനിജിത്ത് എന്നിവരടക്കം അഞ്ചുപേരായിരുന്നു വാഹനത്തിൽ.
പ്രതികൾ യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച് ബലമായി പുറത്തിറക്കി. തുടർന്ന് കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് പിടികൂടി. മണ്ണാർക്കാട് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Photo and News Source: Janam TV



