കേരളത്തിൽ ഉയർന്നുവരുന്ന താപനിലയെത്തുടർന്ന് സൂര്യാതപം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കൊടുംചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിന് സൺസ്ക്രീൻ ക്രീമുകൾ മാത്രം പര്യാപ്തമല്ലെന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോ. ജയശ്രീ എം വ്യക്തമാക്കുന്നു.

സൺസ്ക്രീൻ ക്രീമുകൾ യുവി രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ, ഇത് കൊടുംചൂടിൽ മാത്രമല്ല, എല്ലാ കാലാവസ്ഥയിലും പുരട്ടേണ്ടതുണ്ട്. തുടർച്ചയായി യുവി രശ്മികൾ ഏൽക്കുന്നത് ചർമത്തിലെ കൊളാജനും ഇലാസ്റ്റിനും നഷ്ടപ്പെടാൻ ഇടയാക്കുന്നു. ഇത് ചുളിവുകളും പ്രായാധിക്യം തോന്നിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില സന്ദർഭങ്ങളിൽ സ്കിൻ ക്യാൻസറിന്റെ സാധ്യതയും ഉയരുന്നു. പ്രകൃതിദത്ത വർണകമായ മെലാനിൻ യുവി രശ്മികളെ പൂർണമായി തടയാൻ സാധിക്കില്ല. അതിനാൽ, സൺസ്ക്രീനിനൊപ്പം തൊപ്പി, മുഖാവരണം, സൂര്യരശ്മികളെ തടയുന്ന വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കേണ്ടതുണ്ട്.

Photo and News Source: Kairali News