കാസര്‍കോട് വിദ്യാനഗറില്‍ ‘എജുസൈന്‍’ കരിയര്‍ എക്‌സ്‌പോയുടെ തുടക്കം. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനവും തൊഴിൽ സാധ്യതകളും തുറന്നുകാട്ടുന്ന ദ്വിദിന പരിപാടി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ചു.

കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ പ്ലാനിംഗും നൈപുണ്യ വികസനവും വിദ്യാര്‍ഥികളുടെ സംസ്‌കാരമാവണം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിഗത മെന്ററിംഗ്, ഇരുന്നൂറിലധികം കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്.

സയന്‍സ്, ടെക്നോളജി, മെഡിസിൻ മുതൽ മീഡിയ സ്റ്റഡീസും സംരംഭകത്വവും വരെ വിപുലമായ പഠന ശാഖകളെ പരിചയപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ സർവകലാശാലകളും ഓൺലൈൻ കോഴ്‌സുകളും സ്കോളർഷിപ്പുകളും വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാനുള്ള അവസരമുണ്ട്.

വിദ്യാഭ്യാസ വിദഗ്ദ്ധരും കേന്ദ്ര സർവകലാശാലാ അധ്യാപകരും വിദേശ സർവകലാശാലകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികളുമായി സംവദിക്കാനും സൗകര്യമുണ്ട്. ജോബ് ഫെയർ, സ്കിൽ എജുക്കേഷൻ, എക്സ്പീരിയൻഷ്യൽ ലേണിംഗ് സെഷനുകളും ഉണ്ട്. രണ്ടാം ദിവസം ‘ഗൾഫ് 2.0’ ചർച്ചയും കാസര്‍കോടിന്റെ വിദ്യാഭ്യാസ പശ്ചാത്തല വിലയിരുത്തലും നടക്കും.

Photo and News Source: Siraj Live