തമിഴ്നാട്ടിലെ തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശിയായ 25 വയസുകാരി മോണിക്ക, ഭർത്താവ് എസി വാങ്ങി നല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. കടുത്ത ചൂടിനെ തുടർന്ന് മോണിക്ക ആവശ്യപ്പെട്ട എസി വാങ്ങാനും ഭർത്താവ് ആകാശ് നിരസിക്കുകയും, തുടർന്നുണ്ടായ തർക്കം യുവതിയുടെ മരണത്തിന് ഇടയാക്കി. രണ്ടുവർഷം മുൻപ് പ്രണയവിവാഹം കഴിച്ച ഇവർക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കടുത്ത ചൂടിൽ ടെറസിലാണ് കിടന്നുറങ്ങിയത്. പിറ്റേ ദിവസം മോണിക്ക മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി.

മോണിക്കയുടെ മാതാപിതാക്കൾ പൊലീസിനോട് ദുരൂഹതയെക്കുറിച്ച് ആരോപിച്ചതിനെ തുടർന്ന് അസ്വാഭാവിക മരണ കേസെടുത്തു. പ്രണയവിവാഹമായതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. ആകാശ് പിറന്നാളുകാരനായതിനാൽ ജന്മദിനാഘോഷം നടന്നിരുന്നു.

Photo and News Source: Kairali News