കൊച്ചിയിലെ ഇൻഫോപാർക്കിൽ ഐടി ജീവനക്കാരുടെ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു. തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോൾ ടർഫിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കാൽപൈൻ ഗ്രൂപ്പിന്റെ ജനറൽ മാനേജർ ജോൺ മാത്യു പങ്കെടുത്തു.
ഈ പരിപാടി കാൽപൈൻ ഗ്രൂപ്പിന്റെ സംഘാടനത്തിലാണ് നടക്കുന്നത്. ജോലിസമ്മർദ്ദം കുറച്ചുകൊണ്ട് സഹപ്രവർത്തകരുടെ ഫുട്ബോൾ കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. പുരുഷന്മാർക്കായി സെവൻസ് ഫുട്ബോളും വനിതകൾക്കായി ഫൈവ്സ് ഫുട്ബോളും ഒരുക്കിയിരിക്കുന്നു.
മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. മെയ് 9 വരെ ലീഗ് മത്സരങ്ങൾ നടക്കും. തുടർന്ന് മെയ് 14 മുതൽ 23 വരെ നോക്കൗട്ട് മത്സരങ്ങൾ യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ. വൈകിട്ട് 6 മുതൽ 10 വരെയാണ് മത്സര സമയം. കൊച്ചി, തൃശൂർ, ചേര്ത്തല തുടങ്ങിയ കാമ്പസുകളിലെ ടീമുകൾ മത്സരിക്കും.
Photo and News Source: Sathyam Online



