സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിൽ ഫലം ലഭ്യമാകും. ഉമംഗ് ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.

7738299899 എന്ന മൊബൈൽ നമ്പറിലേക്ക് റോൾ നമ്പറും ജനനതീയതിയും എസ്എംഎസ് ചെയ്താൽ ഫലം മെസേജ് ആയി ലഭിക്കും. മെയ് 15-ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാൽ ആദ്യഘട്ട ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 25 ലക്ഷം വിദ്യാർത്ഥികൾ ഫെബ്രുവരി 17 മുതൽ പരീക്ഷയിൽ പങ്കെടുത്തു. ഫല പ്രഖ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.

Photo and News Source: 24 News