തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിന്റെ പശ്ചാത്തലത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ അപകടം കുറയ്ക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചികയിൽ, കോന്നിയിലും മൂന്നാറിലും ഏറ്റവും ഉയർന്ന സൂചിക രേഖപ്പെടുത്തി. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടും, ചെങ്ങന്നൂർ, ചങ്ങനാശേരി, കൊട്ടാരക്കര, കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അൾട്രാവയലറ്റ് സൂചിക 11-ന് മുകളിലാകുമ്പോൾ റെഡ് അലർട്ട്, 8-10 വരെ ഓറഞ്ച്, 6-7 വരെ യെല്ലോ അലർട്ട് നൽകുന്നു. തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം. പൊതുജനങ്ങൾ പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം പരമാവധി ഒഴിവാക്കണം. പുറം ജോലികളിലും ജലഗതാഗതത്തിലും ഏർപ്പെടുന്നവർ പ്രത്യേക ശ്രദ്ധ വയ്ക്കണം.

Photo and News Source: Sathyam Online