ബിസിനസ് ലോകത്ത് വളർച്ച എന്നത് ഏറ്റവും വലിയ ലഹരിയാണ്. അത് നമ്മുടെ ഈഗോയെ തൃപ്തിപ്പെടുത്തുന്നു. എന്നാൽ പല സംരംഭകരെയും സംബന്ധിച്ച് ഈ വളർച്ച തന്നെയാണ് അവരുടെ തകര്ച്ചക്കും കാരണമാകുന്നത്. പെട്ടെന്ന് വരുമാനം കൂടുന്നതാണ് ആരോഗ്യകരമായ ബിസിനസ് എന്ന തെറ്റിദ്ധാരണ പലരുടെയും മനസ്സിലുണ്ട്. യുഎഇയിലെ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഒരു പ്രമുഖ കമ്പനി കോവിഡ് ശേഷം വലിയ അവസരങ്ങൾ നേടി. ഓർഡറുകൾ കുമിഞ്ഞുകൂടി.
ലാഭവും പോസിറ്റീവ് ക്യാഷ് ഫ്ലോയുമുള്ള 'സ്റ്റേജ് 3' കമ്പനിയായിരുന്നെങ്കിലും അവർ തകര്ച്ചയുടെ വക്കിലേക്കെത്തി. ബിസിനസ് ആരോഗ്യത്തിന്റെ ആറ് ഘട്ടങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. ആദ്യഘട്ടത്തിൽ ക്യാഷ് ഫ്ലോ നെഗറ്റീവാണ്. രണ്ടാംഘട്ടത്തിൽ ക്യാഷ് ഫ്ലോ പോസിറ്റീവ് ആയാലും പ്രവർത്തന നഷ്ടം നേരിടുന്നു. മൂന്നാംഘട്ടത്തിൽ ക്യാഷ് ഫ്ലോയും ലാഭവും പോസിറ്റീവ് ആയാലും കുറഞ്ഞ മൂലധന ലാഭം (ROIC) ഉള്ളതാണ്. നാലാംഘട്ടത്തിൽ പോസിറ്റീവ് ക്യാഷ് ഫ്ലോയും ലാഭവും ഉയർന്ന ROIC ഉള്ളതാണ്.
Photo and News Source: Dhanam



