വേനൽക്കാലത്തിൻ്റെ കടുത്ത ചൂടിൽ എയർ കണ്ടീഷണർ ഇപ്പോൾ നിത്യോപയോഗ സാധനമായി മാറിയിരിക്കുന്നു. വിപണിയിൽ എസി വാങ്ങാൻ വരുന്നവരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് 3 സ്റ്റാർ എസിയോ 5 സ്റ്റാർ എസിയോ എന്ന തീരുമാനമാണ്.

3 സ്റ്റാർ എസിയെ അപേക്ഷിച്ച് 5 സ്റ്റാർ എസി കൂടുതൽ ഊർജ്ജക്ഷമതയുള്ളതാണ്. അതായത് കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചുകൊണ്ട് തന്നെ തണുപ്പ് നൽകാൻ 5 സ്റ്റാർ എസിക്ക് സാധിക്കും. ഇൻവെർട്ടർ സാങ്കേതികവിദ്യ ഉള്ള 5 സ്റ്റാർ എസികൾ 20 മുതൽ 28 ശതമാനം വരെ വൈദ്യുതി ലാഭിക്കും. ദീർഘനേരം എസി പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ ഈ ലാഭം പ്രകടമാകുന്നു.

എന്നാൽ 5 സ്റ്റാർ എസിയുടെ വില 3 സ്റ്റാർ എസിയെ അപേക്ഷിച്ച് 4,000 മുതൽ 8,000 രൂപ വരെ കൂടുതലാണ്. എന്നാൽ മാസാവസാനം വരുന്ന വൈദ്യുതി ബില്ലിൽ ഈ ചെലവ് തിരിച്ചെടുക്കാൻ സാധിക്കും. 1.5 ടൺ ശേഷിയുള്ള 3 സ്റ്റാർ എസി മണിക്കൂറിൽ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ 5 സ്റ്റാർ എസിക്ക് വെറും 1.2 യൂണിറ്റ് മതിയാകും. ദിവസവും 8 മണിക്കൂർ എസി ഉപയോഗിക്കുന്ന വീട്ടിൽ മാസം 500 രൂപ വരെ ലാഭിക്കാം.

Photo and News Source: Kvartha