ട്രെയിൻ യാത്രകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റിലാകുന്നത് പൊതുവെ അനുഭവപ്പെടുന്ന പ്രശ്നമാണ്. അവസാന നിമിഷം ടിക്കറ്റ് ലഭ്യമാകുന്ന സംവിധാനമാണ് കറൻ്റ് അവൈലബിലിറ്റി ടിക്കറ്റുകൾ. ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ഈ സൗകര്യം ആരംഭിക്കുന്നു.
ഈ ടിക്കറ്റുകളിൽ വെയിറ്റിങ് ലിസ്റ്റുകളോ ആർഏസികളോ ഉണ്ടാകില്ല. കൺഫോമ്ഡ് ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ്, അംഗീകൃത ആപ്പുകൾ, കൗണ്ടർ എന്നിവയിലൂടെ ബുക്ക് ചെയ്യാം. സാധാരണ നിരക്കുകളിൽ തന്നെയാണ് ഈ ടിക്കറ്റുകളുടെ ചാർജ്. യാത്ര തുടങ്ങിയാലുടൻ ഈ സംവിധാനം നിർത്തപ്പെടും. അടിയന്തര സീറ്റുകളാണ് ഇവയിൽ നൽകുന്നത്. ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം പരിമിതമാണ്.
Photo and News Source: Kairali News



