തൃശൂരിലെ ഇരിങ്ങാലക്കുടയിൽ ഒരു കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ് കണ്ടെത്തിയ സംഭവം. കോണത്തുകുന്നിലെ 'റിലാക്സ് സോഡാ' നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. മുഴുവൻ സ്റ്റോക്കും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ 'ഇന്ത്യൻ ഫാസ്റ്റ് ഫുഡ്' തട്ടുകടയിൽ നിന്ന് സോളർ പാനൽ ജോലിക്കാർ വാങ്ങിയ സോഡയിലായിരുന്നു പാമ്പ്. ചെറായി സ്വദേശി വിഷ്ണുരാജും ആലുവ സ്വദേശി ഡിനൂസും കുപ്പി തുറന്നപ്പോൾ ഉള്ളിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തി.
ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതി നൽകുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ, സോഡ നിറയ്ക്കുന്ന കുപ്പികൾ അശാസ്ത്രീയമായും അസുരക്ഷിതമായ സാഹചര്യത്തിലുമാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി.
Photo and News Source: Sathyam Online



