ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ 1.08 മണിക്ക് സ്വിസ് എയർലൈൻസിന്റെ LX147 വിമാനം (Airbus A330) ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോൾ എഞ്ചിൻ തകരാറുണ്ടായി. ഒരു എഞ്ചിനിൽ തീപിടിച്ചു. 228 യാത്രക്കാരുമായി സൂറിച്ചിലേക്കുള്ള യാത്ര തുടങ്ങാൻ ഒരുങ്ങിയ വിമാനം റൺവേയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.
വിമാനത്തിലെ ആറ് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ എഞ്ചിനിൽ ഉണ്ടായ തകരാറിന്റെ കാരണം കണ്ടെത്താൻ സ്വിസ് എയർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. യാത്രക്കാരെ ഹോട്ടലിൽ താമസിപ്പിക്കുകയും തുടർ യാത്രയ്ക്കായി ബദൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
അപകടം വൻ ദുരന്തമായി മാറാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും, വിമാനത്താവളം ഉടൻ പ്രതികരിച്ചതോടെ വലിയ അപകടം ഒഴിവായി.
Photo and News Source: Siraj Live



