കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂര്‍ ജില്ലയിലെ മുതുകുട സ്വദേശിയായ നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ കിടന്നുറങ്ങുമ്പോൾ പാമ്പുകടിയേറ്റു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അവരെ ആദ്യം പാമ്പുകടിച്ചതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ശാരീരികാസ്വസ്ഥതകളുടെ തുടര്‍ച്ചയായതിനാലാണ് ആശുപത്രിയിലെത്തിച്ചത്. ശരീരത്തില്‍ പാടുകളും ഉണ്ടായിരുന്നു. തുടർന്നുള്ള പരിശോധനകളിലാണ് പാമ്പ് കടിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശം വരെ ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അവർ മരണമടഞ്ഞു. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ മരണങ്ങള്‍ വീണ്ടും വർധിക്കുന്നു.

Photo and News Source: 24 News