ബാങ്കുകളിൽ നിന്നുള്ള മോശം സേവനങ്ങളെതിരെ പരാതി ഉയർത്തുന്ന ഇടപാടുകാർക്ക് ഇനി മുതൽ കൂടുതൽ നഷ്ടപരിഹാരം ലഭിക്കും. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ നിയമമനുസരിച്ച്, സേവന വീഴ്ച മൂലം സംഭവിക്കുന്ന നഷ്ടത്തിന് 30 ലക്ഷം രൂപ വരെയും, മാനസിക വിഷമത്തിനും സമയ നഷ്ടത്തിനും 3 ലക്ഷം രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും. ജൂലൈ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

ബാങ്കുകളുമായി ഇടപാടുകൾ നടത്തുമ്പോൾ ആധാര രേഖകൾ തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ, വായ്പ തിരിച്ചടച്ച 30 ദിവസത്തിനുള്ളിൽ ആധാരം തിരിച്ചു നൽകേണ്ടതാണ്. ഇതിൽ വൈകിയാൽ ഓരോ ദിവസത്തിനും 5,000 രൂപ നഷ്ടപരിഹാരം ബാങ്ക് നൽകണം. ആധാരം നഷ്ടപ്പെട്ടാൽ പുതിയതായി തയ്യാറാക്കി നൽകാനുള്ള ഉത്തരവാദിത്തവും ബാങ്കിനാണ്.

Photo and News Source: Dhanam