ഡോണൾഡ് ട്രംപ് തന്റെ പരിപാടിയിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ചു. കാലിഫോർണിയ സ്വദേശിയായ 31 കാരനായ കോൾ ടോമസ് അലനാണ് അക്രമി എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 45 മീറ്റർ അകലെ നിന്ന് വെടിയുതിർക്കപ്പെട്ടു. അക്രമി വിരുന്ന് നടന്ന ഹാളിൽ നിന്ന് വളരെ അകലെയായിരുന്നു. ആയുധവുമായി ഹാളിലേക്ക് പ്രവേശിച്ചതെങ്ങനെയെന്നത് വ്യക്തമല്ലെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാ സംവിധാനത്തിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയിൽ ഉണ്ടായിരുന്നവരെ ഉദ്യോഗസ്ഥർ അതിവേഗം ഒഴിപ്പിച്ചു.

വലിയ നേതാക്കളുടെ പ്രവർത്തനങ്ങൾക്ക് എതിരായാണ് ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുള്ളത് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Photo and News Source: 24 News