തൊഴിൽ അന്വേഷിക്കുന്നവർക്കായി ഭാരത പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) 250 ജോലി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ജൂനിയർ എക്സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്സിക്യൂട്ടീവ് എന്നീ മൂന്ന് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

പ്രതിഭാധനരായ അപേക്ഷകർക്കാണ് മുൻഗണന. ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 32 വയസ്സ്. സെക്രട്ടറി തസ്തികയ്ക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദം ആവശ്യമാണ്.

അസോസിയേറ്റ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് കെമിസ്ട്രി, ഫിസിക്സ്, പോളിമർ സയൻസ് അല്ലെങ്കിൽ ഹിന്ദി എന്നിവയിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്. കൃത്യമായ വിജ്ഞാപനം വായിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം. ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 17 ആണ് അവസാന തീയതി. ഡോക്യുമെന്റുകളും നിശ്ചിത ഫീസും നൽകി അപേക്ഷ പൂർത്തിയാക്കണം.

Photo and News Source: Kairali News