ബെൻ സ്റ്റോക്സിന്റെ പുതിയ രൂപം കണ്ട ആരാധകരും കായിക ലോകവും അത്ഭുതത്തിലാണ്. ഫെബ്രുവരിയിൽ ഡർഹാമിനായി പരിശീലിക്കുമ്പോൾ മുഖത്ത് പന്ത് കൊണ്ട് ഗുരുതരമായ പരിക്കേറ്റിരുന്നു. നെറ്റ് ബാറ്റിംഗിൽ പന്ത് മുഖത്ത് ഇടിക്കുകയായിരുന്നു. കവിളെല്ല് പൊട്ടിയ സ്റ്റോക്സിന് ടൈറ്റാനിയം പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം മുഖത്തിന്റെ ഘടനയിൽ മാറ്റം വന്നതായി കാണാം. മുഖത്തെ അസ്ഥികൾ പുനർനിർമ്മിക്കുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് മെഡിക്കൽ വിദഗ്ദ്ധർ വ്യക്തമാക്കി.
ശസ്ത്രക്രിയയെത്തുടർന്ന് മുഖത്തെ പേശികളിൽ ചലനക്കുറവും ദീർഘകാല വിശ്രമവും മൂലമാണ് ഇപ്പോഴത്തെ രൂപമാറ്റം. പരിക്കിനെത്തുടർന്ന് പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന സ്റ്റോക്സിന്റെ സ്ഥിതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
Photo and News Source: Asianet News



