സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പാണ്. വയനാടും ഇടുക്കിയും ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇത് തുടരുന്നത്. നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വേനല്‍ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭിപ്രായപ്പെടുന്നു. ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് ആ ജില്ലകൾ.
24 മണിക്കൂറില്‍ 64.5 മുതൽ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത.
Photo and News Source: Kerala Online News



