വാഷിങ്ടൺ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ് സംഭവിച്ചു. ഡോണള്‍ഡ് ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന.

അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്താഴവിരുന്ന് ഉടന്‍ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് അസോസിയേഷന്‍ പ്രസിഡന്റിനെ അറിയിച്ചു.

ട്രംപ് സുരക്ഷിത സ്ഥലത്തുണ്ടെന്നും അത്താഴവിരുന്നിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീക്രട്ട് സര്‍വീസ് ഏജന്റുമാരും അധികൃതരും വിരുന്നു നടന്ന ഹാളിന്റെ നിയന്ത്രണം ഏറ്റെടുത്തു.

അക്രമി അഞ്ചു മുതൽ എട്ടു വരെ വെടി വെച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

Photo and News Source: 24 News