കൊല്ലം: രാജ്യത്തെ റെയിൽവേ സംവിധാനത്തിൽ 30,000 തസ്തികകൾ കുറയ്ക്കാനുള്ള തീരുമാനം വന്നിട്ടുണ്ട്. 2026 ഏപ്രിൽ 1-ലെ അനുവദനീയമായ ജീവനക്കാരുടെ 2% തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം. ഉത്തര റെയിൽവേയിലാണ് ഏറ്റവും കൂടുതൽ-3,303 തസ്തികകൾ. ദക്ഷിണ റെയിൽവേയ്ക്ക് 1,906 തസ്തിക നഷ്ടപ്പെടും. പ്രധാനമായും നോൺ-സേഫ്റ്റി വിഭാഗത്തിലാണ് വെട്ടിക്കുറച്ചൽ.

ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോൾ തസ്തികകൾ കുറയ്ക്കുന്നത് തൊഴിലാളി യൂണിയനുകളെ രോഷാകുലരാക്കിയിട്ടുണ്ട്. പുതിയ പാതകളും തീവണ്ടികളും വന്നതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ട സമയത്താണ് വെട്ടിക്കുറച്ചൽ നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തിന്റെ ഭാഗമാണെന്ന് അവർ ആരോപിക്കുന്നു.

റെയിൽവേയുടെ ഈ നടപടി എച്ച്.ആർ. വിഭാഗമാണ് നടപ്പിലാക്കുന്നത്. നിലവിലെ സ്ഥിരം ജീവനക്കാരെയൊഴിച്ചുള്ള തസ്തികകളിൽ പുതിയ നിയമനങ്ങളില്ല. ടൈപ്പിസ്റ്റുകളെ ക്ലാർക്ക് തസ്തികയിലേക്ക് മാറ്റി നിയമിക്കും. പുനഃക്രമീകരണത്തിലൂടെ തസ്തികകൾ കുറയ്ക്കാനാണ് ശ്രമം.

Photo and News Source: Mathrubhumi