വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് താൽക്കാലിക പ്രസവാവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, താൻ ഗർഭിണിയാണെന്നും, കുറച്ചു കാലത്തേക്ക് മാധ്യമ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും അവർ അറിയിച്ചു. തന്റെ ടീം തന്നെ തുടർന്നും പ്രവർത്തിക്കുമെന്നും പുതിയൊരാളെ നിയമിക്കില്ലെന്നും ലീവിറ്റ് വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നിക്കോളാസ് റിച്ചിയോയാണ് ലീവിറ്റിന്റെ ഭർത്താവ്. 2025 ജനുവരിയിൽ ട്രംപിന്റെ പുതിയ ഭരണകാലം തുടങ്ങുന്നതിന് മുമ്പ് ഇവർ വിവാഹം കഴിച്ചു. 2024-ൽ ഇവർക്ക് നികോ എന്ന മകൻ ജനിച്ചിരുന്നു. രണ്ടാം ട്രംപ് ഭരണകാലത്ത് വൈറ്റ് ഹൗസുമായി ബന്ധമുള്ള നിരവധി വനിതകൾ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നത് 'ബേബി ബൂം' ആയി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസ് നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു. കാറ്റി മില്ലർ (സ്റ്റീഫൻ മില്ലറുടെ ഭാര്യ) ഉം സാം ബ്ലെയർ (ജെയിംസ് ബ്ലെയറുടെ ഭാര്യ) ഉം പോലും ഗർഭിണികളാണെന്ന് വാർത്തകൾ ഉണ്ട്. ജനനനിരക്ക് വർദ്ധിപ്പിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ ഇവർ ശക്തമായി പിന്തുണയ്ക്കുന്നു.
Photo and News Source: Sathyam Online



