തിരുവനന്തപുരം | സംസ്ഥാനത്തെ അസഹനീയമായ ചൂടിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നു. നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ആരംഭിക്കുമെന്നാണ് ഔദ്യോഗിക അറിവ്. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം മഴ ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

പ്രവചിച്ചതുപോലെ ഏപ്രിൽ 29-ന് മഴ ശക്തമാകാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനിലയും സൂര്യാതപ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മഴ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകും.

എന്നാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പകൽ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജൻ അറിയിച്ചിട്ടുണ്ട്. ഉഷ്ണതരംഗ സാഹചര്യത്തിൽ പൊതു പരിപാടികൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

Photo and News Source: Siraj Live