കേരളത്തിൽ നിലവിലെ ചൂടുകാലത്ത് ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. പൊതുഇടങ്ങളിൽ വെള്ളവും ഒആർഎസ് ലായനിയും ലഭ്യമാക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. വയറിളക്കം, ഛർദി എന്നിവയെത്തുടർന്നുള്ള നിർജലീകരണം തടയാൻ ഒ.ആർ.എസ്. ലായനി സഹായിക്കുന്നു.

ഓറൽ റീഹൈഡ്രേഷൻ സോൾട്ട്സ് എന്നതിന്റെ ചുരുക്കമാണ് ഒ.ആർഎസ്. ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ഫ്ലൂയിഡും ഇലക്ട്രോലൈറ്റുകളും നികത്താൻ ഇത് സഹായിക്കുന്നു. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ ഈ ലായനി ശരീരത്തിന്റെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്തുന്നു.

ഒരു ലിറ്റർ ലായനിയിൽ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസിയം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിവ അടങ്ങിയിരിക്കുന്നു. 6 ടീസ്പൂൺ പഞ്ചസാരയും 0.5 ടീസ്പൂൺ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഒ.ആർ.എസ്. ലായനി തയ്യാറാക്കാം. തിളപ്പിച്ചുറക്കിയ വെള്ളം മാത്രം ഉപയോഗിക്കണം.

Photo and News Source: Kairali News