കോട്ടയത്ത് വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പുലർത്തണം. മലിന ജലം കെട്ടിക്കിടക്കുന്ന കുളങ്ങളിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങുന്നത് ഒഴിവാക്കണം. ശുദ്ധീകരിക്കാത്ത ജലത്തിൽ ചാടുന്നതും മുങ്ങുന്നതും അപകടകരമാണ്. നീന്തുമ്പോൾ മൂക്കു മൂടുകയോ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പൂളുകൾ ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. പലയിടത്തും തട്ടിക്കൂട്ടു പൂളുകളാണ് ഒരുക്കിയിരിക്കുന്നത്. അവ വൃത്തിയായി ക്ലീൻ ചെയ്യാത്തതും അപകടകരമാണ്. ആരോഗ്യവകുപ്പ് ഇത്തരം ഇടങ്ങളെക്കുറിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നീന്തൽക്കുളങ്ങളിലും വാട്ടർ തീം പാർക്കുകളിലും ക്ലോറിനേറ്റ് ചെയ്തതിന്റെ രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കാണുന്നവർ വേഗം ചികിത്സ തേടണം. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്.
Photo and News Source: Sathyam Online



