എക്‌സ്‌ബോക്‌സിന്റെ സി.ഇ.ഒയായി ചുമതലയേറ്റ ഇന്ത്യൻ വംശജയായ ആശാ ശർമ്മയ്ക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ചു അവർ മറുപടി നല്‍കി. എക്‌സ്‌ബോക്‌സ് ഗെയിം പാസിന്റെ പ്രതിമാസ നിരക്ക് 29.99 ഡോളറിൽ നിന്ന് 22.99 ഡോളറായി കുറച്ചു.
പുതിയ ഗെയിമിങ് കൺസോളിനായി 'ഹെലിക്‌സ്' എന്ന പേരിൽ പ്രോജക്റ്റ് പ്രഖ്യാപിച്ചു. നിലവാരമില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണ്ടന്റുകൾ ഒഴിവാക്കി. സ്വന്തം നിലയിൽ ഗെയിമുകൾ വികസിപ്പിക്കുന്നതിനും ആശാ ശർമ്മ ശ്രമിക്കുന്നു. എക്‌സ് ബോക്‌സ് സംബന്ധിച്ച അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയായ എക്സിലൂടെ പങ്കുവെയ്ക്കുന്നതും സജീവമാക്കിയിട്ടുണ്ട്.
1989-ൽ വിസ്കോൺസിനിൽ ജനിച്ച ആശ മിനസോട്ട സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 2011-ൽ മൈക്രോസോഫ്റ്റിൽ ചേർന്നു. 2024 ഫെബ്രുവരിയിൽ AI വിഭാഗത്തിന്റെ മേധാവിയായി തിരിച്ചെത്തി. 2026 ഫെബ്രുവരി 23-ന് എക്‌സ്‌ബോക്‌സ് സി.ഇ.ഒ ആയി ചുമതലയേറ്റു.
Photo and News Source: Kairali News



