ന്യൂഡൽഹിയിൽ: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിന് ശേഷം രാജ്യസഭാ എംപി സ്വാതി മലിവാള്‍ മുന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി. കെജ്രിവാളിനെ അഴിമതിക്കാരനും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നവനുമായി വിശേഷിപ്പിച്ച അവർ, ‘ദേശദ്രോഹിയേക്കാളും വലിയ രാജ്യദ്രോഹി മറ്റാരുമില്ല’ എന്നും പറഞ്ഞു.
2006 മുതൽ കെജ്രിവാളിനൊപ്പം പ്രവർത്തിച്ചിരുന്ന സ്വാതി മലിവാള്‍, മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് തന്നെ മർദ്ദിച്ച സംഭവം ഓർമ്മിപ്പിച്ചു. ‘എന്നെ ഒരു ഗുണ്ടയെ വിട്ട് തല്ലിച്ചു. എഫ്ഐആർ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുവർഷമായി പാർലമെന്റിൽ സംസാരിക്കാൻ പോലും അനുവദിച്ചില്ല. കെജ്രിവാള്‍ സ്ത്രീവിരുദ്ധനാണ്’ എന്ന് അവർ ആരോപിച്ചു.
തന്നെ മർദ്ദിച്ച വ്യക്തിക്ക് ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പദവിയും ഇസഡ് പ്ലസ് സുരക്ഷയും നൽകി കെജ്രിവാള്‍ സംരക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. 2011-ൽ അഴിമതി വിരുദ്ധ പ്രക്ഷോഭവുമായി വന്നപ്പോൾ രണ്ടുരൂപയുടെ പേനയും കീറിയ പാന്റും ഉപയോഗിച്ചിരുന്ന കെജ്രിവാള്‍ ഇന്ന് നൂറ് കോടിയുടെ കൊട്ടാരത്തിലാണ് താമസിക്കുന്നതെന്നും മലിവാള്‍ പരിഹസിച്ചു. ആം ആദ്മി പാർട്ടി പഞ്ചാബിനെ തങ്ങളുടെ വ്യക്തിപരമായ ‘എടിഎം’ ആയി ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
യാതൊരു സമ്മർദ്ദവുമില്ലാതെ താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതാണെന്ന് സ്വാതി മലിവാള്‍ വ്യക്തമാക്കി. വനിതാ സംവ
Photo and News Source: Janam TV



