ബക്കളത്തെ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവത്തിന്റെ ആദ്യ ദിവസം വെള്ളിയാഴ്ച വൈകുന്നേരം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയും ശിങ്കാരിമേളവും അരങ്ങേറി.

രണ്ടാം ദിവസമായ ഇന്ന് വിശേഷാൽ പൂജകൾ നടക്കും. വൈകുന്നേരം 6 മണിക്ക് ഭക്തിഗാനം സി.ഡി. പ്രകാശനം. തുടർന്ന് രാത്രി 7:30 ന് റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ട്. ഏപ്രിൽ 26-ന് പ്രതിഷ്ഠാദിന ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് ഊട്ടുപുര സമർപ്പണവും, 3:30 ന് തായമ്പകയും, 5 മണിക്ക് ഉത്സവം എഴുന്നള്ളിപ്പും നടക്കും. തുടർന്ന് പഞ്ചവാദ്യത്തോടെ തിടമ്പ് നൃത്തം അരങ്ങേറും. ഉച്ചക്ക് 12 മണിമുതൽ പ്രസാദ സദ്യയും ഉണ്ടായിരിക്കും.

Photo and News Source: Kerala Online News