ഹുബ്ബള്ളി സ്വദേശിയായ എട്ടാം ക്ലാസുകാരൻ സമർഥ് (13) മൊബൈലിൽ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് പ്രകോപിതനായി. കഴിഞ്ഞ വ്യാഴാഴ്ച അമ്മ ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് സമർഥ് മുറിയിൽ പോയി.

പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുറി തുറന്നപ്പോൾ, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളുടെ മൊബൈൽ ആസക്തി വർധിക്കുന്നതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഹുബ്ബള്ളി ധർവാഡ് പോലീസ് കമ്മീഷണർ എൻ ശശികുമാർ അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് ഫോൺ അഡിക്ഷൻ ഉള്ളതായി തോന്നിയാൽ ടീച്ചർമാരെയോ വിദഗ്ധരെയോ സമീപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സമർഥിന്റെ മരണത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി.

Photo and News Source: Kairali News