കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ പള്ളി പണിയാൻ തൃണമൂൽ കോൺഗ്രസ് അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

സംസ്ഥാനത്ത് ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ, പശുക്കടത്തിലും രാഷ്ട്രീയ അക്രമത്തിലും ഏർപ്പെടുന്നവരെ കർശനമായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

ഹൂഗ്ലി ജില്ലയിലെ ഉത്തർപാറയിൽ നടന്ന പൊതുപരിപാടിയിൽ അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബംഗാളിനെ തീവ്രവാദത്തിൽ നിന്നും കലാപങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള മാർഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണം, ക്രമസമാധാനം, തൊഴിൽ മേഖലകളിൽ മമത ബാനർജി സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം വിമർശിച്ചു.

Photo and News Source: Janmabhumi