തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 6195 മെഗാവാട്ട് ഉപയോഗം രേഖപ്പെടുത്തി. ഇത് പ്രസരണ-വിതരണ ശൃംഖലകളെ കടുത്ത സമ്മർദ്ദത്തിലാക്കി. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ കെ. എസ്. ഇ. ബി നിർദ്ദേശിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എ. സി.
താപനില 24-26 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കണമെന്നും നിർദ്ദേശിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കി. മലബാർ, തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ ഇത് പ്രാബല്യത്തിൽ വരുത്തി. ചൂട് കൂടുന്ന ദിവസങ്ങളിൽ 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിങ് നിയന്ത്രണം വേണ്ടി വരും എന്ന് കെ. എസ്. ഇ. ബി സൂചിപ്പിച്ചു.
Photo and News Source: Kerala Online News



