കേരളത്തിൽ നിലവിലുള്ള കടുത്ത ചൂടിൽ പലരും തണുത്ത വിഭവങ്ങളായ ഫ്ലേവേർഡ് യോഗർട്ടിനെ ആശ്രയിക്കുന്നു. പോഷക സമൃദ്ധമായ തൈര് പോലെയുള്ള യോഗർട്ടിൽ കൃത്രിമ ചേരുവകൾ ചേർക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ഫ്ലേവേർഡ് യോഗർട്ടിൽ അടങ്ങിയിരിക്കുന്ന അഡിറ്റീവുകൾ, സിന്തറ്റിക് ഫ്ലേവറുകൾ എന്നിവ ദീർഘനേരം കഴിക്കുമ്പോൾ കുടൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അസ്പാർട്ടേം, അസെസൾഫേം-കെ പോലുള്ള കൃത്രിമ മധുരപ്പദാർത്ഥങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നല്ല ബാക്ടീരിയകൾ അടങ്ങിയ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. എന്നാൽ ഫ്ലേവർ ചേർത്ത യോഗർട്ടിൽ പോഷകമൂല്യം കുറയുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ചൂടുകാലത്ത് ആൽക്കലൈൻ സ്വഭാവമുള്ള ഭക്ഷണങ്ങളാണ് ശരീരത്തിന് അനുയോജ്യം. ഫ്ലേവേർഡ് യോഗർട്ട് വാങ്ങുമ്പോൾ ലേബൽ പരിശോധിച്ച് കൃത്രിമ ചേരുവകളില്ലാത്തതായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
Photo and News Source: Kairali News



