കോട്ടയത്തെ പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പറായ ജിജി തമ്പിക്ക് വീടിനു സമീപം പാമ്പുകടിയേറ്റു. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡു മെമ്പറുമായിരുന്ന ജിജി തമ്പിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളത്ത് 15 വയസുകാരിക്കും വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മക്കൾ അനാമിക്ക് കടിയേറ്റത്. സംസ്ഥാനത്ത് താപനില വർദ്ധിച്ചതോടെ പാമ്പുകൾ കൂടുതലായി പുറത്തേക്ക് ഇറങ്ങുകയാണ്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. പാമ്പ് കടിയേൽക്കുമ്പോൾ വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കണം.

Photo and News Source: Sathyam Online