കേരള കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം തീവ്രമാകുന്നു. കണ്ണൂർ, മലപ്പുറം കഴിഞ്ഞ് ഇപ്പോൾ ആലുവയിലും വി.ഡി. സതീശൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. 'യുഡിഎഫ് വിജയിക്കും, വി.ഡി. സതീശൻ നയിക്കും' എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി തർക്കം കോൺഗ്രസ്സിൽ ചൂടുപിടിക്കുന്നു.

വിക്കിപീഡിയയിൽ കെ.സി. വേണുഗോപാലിന്റെ പേജിൽ പതിമൂന്നാമത്തെ മുഖ്യമന്ത്രിയെന്ന വിവരം ചർച്ചയായി. ഇന്നലെ രാവിലെ ആറ് മണിക്ക് അത് അപ്ഡേറ്റ് ചെയ്തു. പിന്നീട് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം നേതാക്കളുടെ അനുകൂലികൾക്കിടയിലും വ്യാപിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നേതാക്കൾക്കെതിരെ അധിക്ഷേപം നടത്താൻ ആഹ്വാനം ചെയ്യുന്നുമുണ്ട്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചതിന് സുധാകരന് എതിരെയും പ്രതികരണം രൂക്ഷമാണ്.

Photo and News Source: Kairali News