തിരുവനന്തപുരം: പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം (പിഎൻജി) ലഭിച്ചവർക്ക് 15 ദിവസത്തിനകം നിലവിലുള്ള എൽപിജി കണക്ഷനുകൾ തിരികെ നൽകണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ എൽപിജി വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പിഎൻജി കണക്ഷൻ ഉള്ളവർ പുതിയ എൽപിജി കണക്ഷനുകളോ സിലിണ്ടറുകളോ ഉപയോഗിക്കരുതെന്നും കമ്മിഷണർ വ്യക്തമാക്കി. നിലവിലുള്ള എൽപിജി കണക്ഷനുകൾ തിരികെ നൽകാൻ https://mypngd.in പോർട്ടൽ ഉപയോഗിക്കാം. ബന്ധപ്പെട്ട ഡിസ്ട്രിബ്യൂട്ടറെ നേരിട്ടും അറിയിക്കാവുന്നതാണ്.

എൽപിജി സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും കമ്മിഷണർ അറിയിച്ചു. ഈ നടപടി എൽപിജി വിതരണത്തിന്റെ സുഗമത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Photo and News Source: Samakalika Malayalam