തിരുവനന്തപുരം: പണ്ഡിതനും വർക്കല നാരായണഗുരുകുലത്തിന്റെ അധ്യക്ഷനുമായിരുന്ന ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ പുലർച്ചെ 3.55 ഓടെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം മരണമടഞ്ഞു. മരണത്തിന് മുമ്പ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
2015-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇദ്ദേഹത്തിന് 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1938 ഡിസംബർ 19-ന് ജനിച്ച അദ്ദേഹം 1968-ൽ നാരായണഗുരുകുലത്തിൽ ചേർന്നു. 1999-ൽ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ 130-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവ ഹിന്ദി, അസമീസ് ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Photo and News Source: Mathrubhumi



