ഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലെ സിനാകേയ്‌തേയ് ഗ്രാമത്തിൽ നാഗ, കുക്കി വിഭാഗങ്ങളുടെ ആയുധധാരികളായ അംഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. ഈ സംഭവത്തിൽ ഹോര്‍ഷോക്മി ജമാങ് കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.
മുല്ലം ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാഗ കേഡർമാർ കുക്കികളെ ആക്രമിച്ചതാണ് സംഭവത്തിനു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുല്ലം ഗ്രാമത്തിലേക്ക് നാഗ വിഭാഗക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നു. വെള്ളിയാഴ്ച അഞ്ചരയോടെയാണ് സംഘർഷം നടന്നതെന്ന് അവർ വ്യക്തമാക്കി.
Photo and News Source: Sathyam Online



