തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന് നടക്കുന്നു. രാവിലെ 8.30-ന് നെയ്തലക്കാവിലമ്മ യാത്രയാരംഭിച്ച് 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. തുടർന്ന് 11.30-ന് തെക്കേഗോപുര നട തുറന്ന് ദേവി വിളംബരം നടത്തും.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തെ തുടർന്ന് ഈ വർഷം പൂരം ആര്‍ഭാടരഹിതമായി നടത്തുന്നു. വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സാധാരണ 1 മണിക്കൂർ ദൈര്‍ഘ്യമുള്ള കുടമാറ്റം 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ് കുടകളേ മാറൂ.
പണ്ട് 55 സെറ്റ് കുടകളെ അമ്പതു മിനിറ്റിൽ മാറ്റുമായിരുന്നു. പൂരത്തിന്റെ ഇതര ചടങ്ങുകളിൽ മാറ്റമുണ്ടാവില്ല. എട്ട് ഘടകപൂരങ്ങളും അവരുടെ ആനകളും മേളങ്ങളും വടക്കുംനാഥനിൽ എത്തും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളങ്ങൾക്ക് മുടക്കമില്ല. വെടിപ്പുര ദുരന്തത്തെ തുടർന്നുള്ള സർക്കാരിന്റെ തീരുമാനമാണിത്.
Photo and News Source: Siraj Live



