തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന അഭിലാഷ് ആർ നായർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇപ്പോൾ ശ്രീകാര്യത്തുള്ള വസതിയിൽ ആണ്. വൈകിട്ട് മൂന്ന് മണി വരെ വീട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് തിരുവനന്തപുരം ഡിസിസി ഓഫിസിലേക്ക് കൊണ്ടുവന്ന് നാല് മണി വരെ പൊതുദർശനം നടത്തും. വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അഭിലാഷ്, മാർ ഇവാനിയോസ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ കെഎസ്‌യു നേതാവായി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പോരാട്ടവും സംഭാവനകളും പൊതുജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Photo and News Source: Kairali News