സംസ്ഥാനത്ത് ചൂടിന്റെ അളവ് അസഹനീയമായി തുടരുന്നു. ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാനുള്ള സാധ്യതയെ തുടർന്ന് കര്‍ശന മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു. ലോക്ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മുതല്‍ മുതൽ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചു. 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാരും, ചീഫ് സെക്രട്ടറിയും പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികള്‍ തീരുമാനിക്കും.

Photo and News Source: Kerala Online News