തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ 39°C, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ 38°C, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 36°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളൊഴികെ മറ്റെല്ലാ പ്രദേശങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരും. ഞായറാഴ്ച വരെ ഈ അവസ്ഥ തുടരാനാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
Photo and News Source: Sathyam Online



