ഇസ്രയേലിന്റെ 'ഓപ്പറേഷൻ വിങ് ഓഫ് ഡോണ്‍' പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നുള്ള 5,000 ബ്നെയ് മെനാഷേ വിഭാഗക്കാരെ ടെല്‍ അവീവിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സമയത്താണ് ഈ ദൗത്യം ആരംഭിച്ചത്. ആദ്യ ബാച്ചിലെ 250 പേരെ വ്യാഴാഴ്ച ഡൽഹി വഴി ഇസ്രയേലിലെത്തിച്ചു. ബൈബിൾ അനുസരിച്ച്, പുരാതന ഇസ്രായേൽ ജനതയുടെ 12 ഗോത്രങ്ങളിൽ ഒന്നായ മനശ്ശെയുടെ പിൻഗാമികളാണ് ബ്നെയ് മെനാഷേ വിഭാഗം.
ബിസി 722-ൽ അസീറിയക്കാരോട് പരാജയപ്പെട്ടതിനെ തുടർന്ന് ഇവർ നാടുകടത്തപ്പെട്ടു. നൂറ്റാണ്ടുകളുടെ പലായനത്തിനുശേഷം, പതിനായിരത്തോളം പേർ മണിപ്പൂരിലും മിസോറാമിലും സ്ഥിരതാമസമാക്കി. ഇവരിൽ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ബ്നെയ് മെനാഷേ വിഭാഗക്കാർ ജൂത വിശ്വാസം പിന്തുടരുന്നു. ഇസ്രയേൽ സർക്കാർ പ്രതിവർഷം 1,200 പേർക്ക് കുടിയേറാൻ അനുവദിക്കുന്ന പദ്ധതിയാണ് ഇത്. ബെന്യമിൻ നെതന്യാഹു സർക്കാർ ഈ പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Photo and News Source: Newsthen



