വ്യാഴം ജാതകത്തിലെ ഒരു പ്രധാന ഗ്രഹമാണ്. വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശുഭരാശിയിലായാൽ ധനം, കീര്‍ത്തി, ഭാഗ്യം എന്നിവ ലഭിക്കും. എന്നാൽ ചിലപ്പോൾ മാരകമായിത്തീരാനും ഇടയുണ്ട്. വ്യാഴാഴ്ച, ഉത്തരായനം, ധനു, മീനം രാശികൾ, കര്‍ക്കടകം, ലഗ്നം 4, 10 ഭാവങ്ങൾ എന്നിവയിൽ വ്യാഴത്തിന് പ്രത്യേക ബലമുണ്ട്. ബുദ്ധി, യുക്തി, ആത്മീയ ചിന്ത, സാഹിത്യം, സന്താനം, ധനം എന്നിവയുടെ കാരകനുമാണ് വ്യാഴം. വ്യാഴവും ശുക്രനും യോഗം ചെയ്താൽ വ്യാഴത്തിന്റെ ഫലം കുറയുകയും ശുക്രന്റെ ഫലം വർദ്ധിക്കുകയും ചെയ്യും.
മേടം, വൃശ്ചികം, മിഥുനം, കന്നി, കര്‍ക്കടകം, കുംഭം, ചിങ്ങം, മകരം, ഇടവം, തുലാം എന്നിവ വ്യാഴത്തിന്റെ സ്ഥാനമനുസരിച്ച് ജാതകഫലം വ്യത്യാസപ്പെടുന്നു. മേടത്തിലോ വൃശ്ചികത്തിലോ വ്യാഴം നില്ക്കുന്നുണ്ടെങ്കിൽ ജാതകന് നായകസ്ഥാനം ലഭിക്കും. മിഥുനത്തിലോ കന്നിയിലോ ഉണ്ടെങ്കിൽ പുത്രന്മാരും ഉന്നതസ്ഥാനവും ലഭിക്കും. കര്‍ക്കടകത്തിലോ കുംഭത്തിലോ വ്യാഴം ഉണ്ടെങ്കിൽ ഉന്നത വിദ്യയും സല്‍ക്കളത്രലാഭവും ഉണ്ടാകും. ചിങ്ങത്തില്‍ വ്യാഴം ഉണ്ടെങ്കിൽ കുലമുഖ്യനും ഭാഗ്യവാനുമാകും. മകരത്തില്‍ വ്യാഴം നില്ക്കുന്നുണ്ടെങ്കിൽ ദേഹസുഖക്കുറവ്, ധനപരമായ ക്ലേശം എന്നിവ അനുഭവപ്പെടും.
Photo and News Source: Janmabhumi



