ഹിന്ദുമതം വിശ്വാസത്തിനപ്പുറം ശാസ്ത്രീയമായ ജീവിതരീതിയുമാണ്. നമ്മുടെ രാജ്യത്തെ പുണ്യഭൂമിയായ ഹിന്ദുസ്ഥാനത്തെ മാതൃഭൂമിയായി കരുതുന്ന ഹൈന്ദവജനതയ്ക്ക് സ്വന്തം സംസ്കാരത്തോടുള്ള അജ്ഞത വർദ്ധിച്ചിരിക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസമാത്രമായി കാണരുത്. നാല് അടിസ്ഥാനങ്ങളിലാണ് ഇവ നിലനിൽക്കുന്നത്. പ്രത്യക്ഷപ്രമാണമെന്നത് ആചാരങ്ങളുടെ ഗുണങ്ങൾ പ്രകടമാകുന്നതാണ്. ഉദാഹരണത്തിന് സൂര്യനമസ്‌കാരം ശരീരത്തിലെ 186 അനങ്ങുന്ന ജോയിന്റുകളെ വ്യായാമത്തിന് വിധേയമാക്കുന്നു. ഗണപതിഹോമം പോലുള്ള അനുഷ്ഠാനങ്ങൾ ശാസ്ത്രീയമായ പശ്ചാത്തലമുള്ളവയാണ്. അണുബാധ ഒഴിവാക്കാനും ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താനുമാണ് ഇത് നടത്തുന്നത്. നമ്മുടെ പാരമ്പര്യത്തെ ശാസ്ത്രീയമായി മനസ്സിലാക്കേണ്ടതുണ്ട്.

Photo and News Source: Janmabhumi