ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) എഫ്.സി. ഗോവ അഞ്ചാം വിജയം നേടി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പത്താം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0ന് പരാജയപ്പെടുത്തി. 20-ാം മിനിറ്റിൽ ഡെജാൻ ഡ്രാസിച്ച് നേടിയ ഗോളിലൂടെ ഗോവ ആദ്യ ലീഡ് നേടി.

മത്സരം അവസാന നിമിഷങ്ങളിലാണ് ഗോവ ലീഡ് ഇരട്ടിപ്പിച്ചത്. 90+3-ാം മിനിറ്റിൽ മുഹമ്മദ് യാസിർ രണ്ടാം ഗോൾ നേടി. അഞ്ച് വിജയവും നാല് സമനിലയും ഉൾപ്പെടെ 19 പോയിന്റാണ് ഗോവയുടേത്. ഇതുവരെ ഒരു പരാജയമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 20 പോയിന്റോടെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായി മുന്നിലുണ്ട്. ഗോവയ്ക്ക് തൊട്ടുപിന്നിലായി 18 പോയിന്റോടെ മുംബൈ സിറ്റി സ്ഥാനം നിലനിർത്തുന്നു.

Photo and News Source: Janmabhumi